എത്ര മനോഹരമായ ആവേശം!!!ദൈവത്തിന് നന്ദി!!! ഞങ്ങൾ ചാമ്പ്യന്മാരായിരിക്കുന്നു- മെസ്സി

By sisira.11 07 2021

imran-azhar

 

 

 

 

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തിനൊടുവില്‍ മെസിയുടെ നീലപ്പട ലോകകപ്പിൽ മുത്തമിട്ടു.

 

മാരക്കാനയില്‍ ബ്രസീലിന്‍റെ മഞ്ഞത്തേരോട്ടത്തെ ഒരു ഗോളിന് തകർത്താണ് ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം അർജന്‍റീന ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയത്.

 

വിജയത്തിന് ശേഷം ആവേശം ഒട്ടും ചോരാതെ സൂപ്പർ താരം ലയണല്‍ മെസി തന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചു.

 

'എത്ര മനോഹരമായ ആവേശം!!! ഇത് ശരിക്കും അതിശയകരമാണ്, ദൈവത്തിന് നന്ദി!!! ഞങ്ങൾ ചാമ്പ്യന്മാരായിരിക്കുന്നു,' എന്ന് അർജന്‍റീന ക്യാപ്റ്റൻ ഫേസ്‌ബുക്കിൽ കുറിച്ചു.

 

കോപ്പ അമേരിക്ക ഫുട്‌ബോൾ കപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രവും ലയണൽ മെസി ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

 

1993-നുശേഷമുള്ള അര്‍ജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്.

 

ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.

OTHER SECTIONS