മെസ്സിയുടെ കണ്ണീരിനും വില; താരം ഉപയോഗിച്ച ടിഷ്യു പേപ്പറിന്റെ വില 7 കോടി 44 ലക്ഷം രൂപ!

By RK.20 08 2021

imran-azhar

 


മഡ്രിഡ്: സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിനിടെ പ്രസംഗത്തിനിടെ വിതുമ്പിക്കരഞ്ഞ മെസ്സി, ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപ്പര്‍ കൊണ്ടാണ് കണ്ണീരു തുടച്ചത്.

 

ചടങ്ങിനിടെ നിലത്തുവീണ ഈ ടിഷ്യു പേപ്പര്‍ ലഭിച്ച ആരാധകന്‍ ഇപ്പോള്‍ ലേലത്തില്‍വച്ചിരിക്കുകയാണ്. മെസ്സിയുടെ കണ്ണീരു പതിഞ്ഞ ടിഷ്യു പേപ്പര്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലേലത്തിനു വയ്ക്കുന്ന കാര്യം ആരാധകന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

 

മെസ്സിയെപ്പോലൊരു ലോകോത്തക ഫുട്‌ബോളറെ ക്ലോണ്‍ ചെയ്‌തെടുക്കാന്‍ മെസ്സിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു എന്ന പരസ്യവാചകത്തോടെയാണ് ടിഷ്യു പേപ്പര്‍ ലേലത്തിനെത്തുന്നത്. 7 കോടി 44 ലക്ഷം രൂപയാണ് ഇതിന്റെ ലേലത്തുക.

 

മെസ്സിക്കു വികാര നിര്‍ഭരമായ യാത്രയയപ്പാണ് ബാര്‍സിലോന സഹതാരങ്ങളും ആരാധകരും നല്‍കിയത്. വിടവാങ്ങല്‍ പ്രസംഗത്തിനിടെ താരം വിതുമ്പിക്കരഞ്ഞു. ബാര്‍സയുമായി മെസ്സിക്ക് 21 വര്‍ഷം നീണ്ട ബന്ധമാണുള്ളത്.

 

 

 

 

 

OTHER SECTIONS