ചാമ്പ്യൻസ് ലീഗ്; ചേംബർലെയ്‌നിന് നന്ദി, ലിവർപൂളിന് ജയം

By Chithra.06 11 2019

imran-azhar

 

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ലിവർപൂളിന് മികച്ച ജയം. ബെൽജിയം ക്ലബ്ബായ ജെങ്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തകർത്തത്. ജിനി വിന്യാൽഡമും അലക്സ് ഒക്സ്ലേഡ് ചേംബർലൈനുമാണ് ചെമ്പടയ്ക്ക് വിജയം ഒരുക്കിയത്.

 

സമാറ്റ ഒരു ഗോൾ നേടിയെങ്കിലും ജെങ്കിന് തോൽവി ഒഴിവാക്കാനായില്ല. ആദ്യ ഗോൾ നേടിക്കഴിഞ്ഞ് ലിവർപൂൾ സമാറ്റയുടെ ഗോളിൽ പതറിയെങ്കിലും ചേംബർലെയ്ൻ തകർപ്പൻ ഗോളടിച്ച് ലിവർപൂളിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു.

 

ജയത്തോടെ ലിവർപൂൾ ഗ്രൂപ്പ് ഇ യിൽ ഒന്നാമതെത്തി. നാല് കളികളിൽ നിന്നായി ഒൻപത് പോയിന്റാണ് ലിവർപൂൾ നേടിയത്. എട്ട് പോയിന്റുമായി നാപ്പോളിയാണ് രണ്ടാമത്.

OTHER SECTIONS