By Priya.04 05 2022
ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ കടന്ന് ലിവര്‍പൂള്‍.വിയ്യാറയലിനെതിരെ 5-2ന്റെ അഗ്രഗേറ്റ് ഗോളുകളുടെ ലീഡിലാണ് ലിവര്‍പൂള്‍ ഫൈനലില്‍ കടന്നത്.സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ വില്ലാറയലിനെ 2 നെതിരെ 3 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
മൂന്നാം മിനിറ്റില്‍ ലിവര്‍പൂളിന്റെ പ്രതിരോധത്തെ തകര്‍ത്തുകൊണ്ടാണ് വിയ്യാറയലിന്റെ ബൗലായേ ഡിയ ഗോള്‍ നേടിയത്.41 ആം മിനിറ്റില്‍ ഹെഡ് ഗോളോടെ വില്ലാറയല്‍ 2-0 ന് മുന്നിലെത്തി.കളിയുടെ ഫസ്റ്റ് ഹാഫില്‍ തന്നെ വില്ലാറയല്‍ രണ്ട് ഗോളുകള്‍ നേടി സമനില സ്വന്തമാക്കിയിരുന്നു.
കളിയുടെ സെക്കന്റ് ഹാഫില്‍ 62 ആം മിനിറ്റില്‍ ലിവര്പൂലിനുവേണ്ടി ഫാബിന്‍ഹോ ഗോള്‍ നേടി.66ാം മിനിറ്റില്‍ ലൂയിസ് ഡയസാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ നേടിയത്.ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റിലേക്ക് സാഡിയോ മാനെ ഗോളിയെ കബളിപ്പിച്ചുകൊണ്ട് 74 ാം മിനിറ്റില്‍ ഗോള്‍ നേടി.ഇതോടെ വിയ്യാറയലിനെതിരെ 5-2ന്റെ അഗ്രഗേറ്റ് ഗോളുകളോടെ ലിവര്‍പൂള്‍ ഫൈനലിലേക്ക് കടന്നു.
ആദ്യപാദ മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വില്ലാറിയലിനെ തകര്‍ത്തത്.