ഫിർമീനോ ഗോളിൽ ക്ലബ് ലോകകപ്പ് കിരീടം ലിവർപൂളിന്

By Chithra.22 12 2019

imran-azhar

 

ദോഹ : ഫിഫ ക്ലബ് ലോകകപ്പ് കിരീടം യെർഗൻ ക്ലോപ്പിന്റെ സംഘത്തിന്. ദോഹയിൽ നടന്ന ഫൈനലിൽ ബ്രസീലിയൻ ക്ലബായ ഫ്ലമെങ്കോയെ എതിരില്ലാത്ത ഒരു ഗോളിനാണ് ചെമ്പട പരാജയപ്പെടുത്തിയത്. 99-ാം മിനിറ്റിൽ ബ്രസീലുകാരനായ റോബർട്ടോ ഫിർമീനോയാണ് ഏകപക്ഷീയമായ ഒരു ഗോൾ നേടി ലിവർപൂളിന് ജേതാക്കളായത്.

 

മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഇതാദ്യമായാണ് ഒരു ഇംഗ്ലീഷ് ക്ലബ് ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കുന്നത്. ഇരുപകുതികളിൽ ഇരു ടീമുകൾക്കും ഒരു ഗോൾ നേടാൻ പോലും സാധിച്ചിരുന്നില്ല. ചാമ്പ്യൻസ് ലീഗ് ജേതാക്കളെ തെല്ലും ഭയക്കാതെയാണ് ബ്രസീലിയൻ ക്ലബ് കളിച്ചത്. പരിക്കിനെത്തുടർന്ന് മിഡ്ഫീൽഡർ അലക്സ് ഓക്സലേഡ് ചേമ്പർലെയ്ൻ പിൻമാറിയതൊഴിച്ചാൽ ലിവർപൂളിന് ഈ മത്സരം തിരിച്ചടികളില്ലായിരുന്നു.

 

2019 ലിവർപൂളിന് സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ സുവർണ വർഷമാവുകയാണ്. ഈ വർഷമാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഇപ്പോൾ ക്ലബ് ലോകകപ്പും സ്വന്തമാക്കി. പ്രീമിയർ ലീഗ് പോരാട്ടത്തിലും ലിവർപൂൾ മുന്നിലാണ്.

OTHER SECTIONS