ഓസീസിനെ വിറപ്പിച്ച ഇന്ത്യന്‍ യുവനിരക്ക് ഥാര്‍ സമ്മാനമായി നല്‍കി മഹീന്ദ്ര

By Veena Viswan.24 01 2021

imran-azhar

 

മുംബൈ: ഓസീസിന് എതിരെ ഉജ്ജ്വല വിജയം നേടിയ ഇന്ത്യന്‍ ടീമിന്റെ യുവനിര താരങ്ങള്‍ക്ക് കിടിലന്‍ സമ്മാനവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.

 

മഹീന്ദ്രയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ടീമിലെ ആറ് താരങ്ങള്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ ലൈഫ് സ്‌റ്റൈല്‍ എസ്.യു.വിയായ ഥാര്‍ സമ്മാനമായി നല്‍കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍. എ.എക്സ്, എല്‍.എക്സ് എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

 

OTHER SECTIONS