മലേഷ്യ മാസ്റ്റേഴ്സ്: ശ്രീകാന്തും, പ്രണീതും ഒന്നാം റൗണ്ടിൽ പുറത്ത്, സിന്ധുവിനും, സൈനയ്ക്കും ജയം

By Sooraj Surendran .09 01 2020

imran-azhar

 

 

ക്വലാലംപൂർ: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകളായിരുന്നു കിഡംബി ശ്രീകാന്തും സായ്‌ പ്രണീതും ഒന്നാം റൗണ്ടിൽ പുറത്തായി. ചൈനീസ്‌ തായ്‌പേയുടെ ചൊ ടിയെന്നോടാണ്‌ ശ്രീകാന്ത് മുട്ടുമടക്കിയത്. 17–-21, 5–-21 എന്ന സ്കോറിനായിരുന്നു ശ്രീകാന്തിന്റെ പരാജയം. 11–-21, 15–-21 എന്ന സ്കോറിന് ഡെൻമാർക്കിന്റെ റാസ്‌മസ്‌ ജെംകെയാണ്‌ സായ്‌ പ്രണീതിനെ പരാജയപ്പെടുത്തിയത്. അതേസമയം ഇന്ത്യൻ താരങ്ങളായ പിവി സിന്ധു, സൈന നെഹ്‌വാൾ, എച്ച് എസ് പ്രണോയ് തുടങ്ങിയ താരങ്ങൾ ആദ്യ റൗണ്ടിൽ യോഗ്യത നേടി. റഷ്യയുടെ എവ്‌ജെനിയ കൊസെറ്റ്‌സ്‌കയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു വീഴ്ത്തിയത് സ്‌കോർ: 21–-15, 21–-13. ബൽജിയത്തിന്റെ ലിയാനെ ടാനിനെ 21–-17, 21–-7 സ്കോറിന് വീഴ്ത്തിയായിരുന്നു സൈനയുടെ ജയം. ലോക 26-ാം റാങ്കുകാരനായ മലയാളി താരം എച്ച്.എസ്. പ്രണോയ് ജാപ്പനീസ് താരം കാന്റാ സുനിയാമയെ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിൽ യോഗ്യത നേടിയത്. സ്‌കോർ: 21-9, 21-17

 

OTHER SECTIONS