മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ഓപ്പൺ: സൈനയ്ക്കും, സിന്ധുവിനും ദയനീയ തോൽവി

By Sooraj Surendran .10 01 2020

imran-azhar

 

 

ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വീണ്ടും നിരാശ. വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ പുറത്തായി. മുൻ ലോക ചാമ്പ്യൻ കരോളിൻ മാരിനാണ് ക്വാർട്ടർ ഫൈനലിൽ സൈനയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് 8-21, 7-21 എന്ന സ്കോറിനായിരുന്നു കരോളിൻ മാരിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിട്ട് മുതൽ ആധിപത്യം പുലർത്തിയ മാരിനോട് പൊരുതി നോക്കാൻ പോലും സൈനയ്ക്കായില്ല.

 

ക്വാർട്ടർ ഫൈനലിൽ റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ സിന്ധുവിനെ 21-16, 21-16ന് ലോക രണ്ടാം നമ്പർ താരം തായ് സു യിങ്ങാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ തായ് സു യിങ് തന്റെ ഹെഡ്-ടു-ഹെഡ് റെക്കോർഡ് 12-5 ആയി ഉയർത്തി.2019 ഒക്ടോബറിൽ നടന്ന ഫ്രഞ്ച് ഓപ്പൺ ക്വാർട്ടറിലും സിന്ധു സു യിങ്ങിനോട് പരാജയപ്പെട്ടിരുന്നു.

 

OTHER SECTIONS