പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെതിരി ലീഡ്സ് വല നിറച്ചു മാഞ്ചസ്റ്റർ സിറ്റി; ഏഴു ഗോളുകൾക്ക്

By vidya.15 12 2021

imran-azhar

 

മാഞ്ചെസ്റ്റര്‍: പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി.സീസണിലെ മികച്ച പ്രകടനമാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിയത്.

 

ഏഴാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെ ഫിൽ ഫോഡൻ ആണ് സിറ്റിക്ക് ആദ്യ ഗോൾ നൽകിയത്. തുടർന്ന് മാഹ്രസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ജാക് ഗ്രീലിഷ് സിറ്റിക്ക് രണ്ടാം ഗോളും സമ്മാനിച്ചു.

 

ഗാർഡിയോളക്ക് കീഴിൽ ലീഗിൽ 500 ഗോളുകൾ പൂർത്തിയാക്കാനും സിറ്റിക്ക് സാധിച്ചു. മറ്റൊരു ടീമിനും സാധിക്കാത്ത വേഗതയിൽ ആണ് ഗാർഡിയോളയുടെ സിറ്റി ഈ നേട്ടം കൈവരിച്ചത്.

 

OTHER SECTIONS