ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

By mathew.12 10 2019

imran-azhar

 

ഉലാന്‍-ഉദെ (റഷ്യ): ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ച് ഇന്ത്യന്‍ താരം മഞ്ജു റാണി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്പ്യന്‍ തായ്ലന്‍ഡിന്റെ ചുതാമത് രക്സാതിനെയാണ് മഞ്ജു റാണി അട്ടിമറിച്ചത്. സ്‌കോര്‍: 4-1. ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനല്‍ ബൗട്ട്.

 

54 കിലോഗ്രാം വിഭാഗത്തില്‍ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തില്‍ ലവ്ലിന ബൊഗൊഹെയ്നും സെമിഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

 

നേരത്തെ ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ചാമ്പ്യന്‍ മേരി കോം 51 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ പരാജയപ്പെട്ടു. തുര്‍ക്കിയുടെ ബെസെനാസ് കാകിരോഗ്ലുവിനോടാണ് മേരി തോറ്റത്. മേരിയുടെ തോല്‍വിക്കെതിരായി ഇന്ത്യ അപ്പീല്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി അപ്പീല്‍ തള്ളിക്കളഞ്ഞു.

 

OTHER SECTIONS