മരിയ ഷറപ്പോവ വിവാഹിതയാകുന്നു, വരൻ ബ്രിട്ടിഷ് വ്യവസായി

By സൂരജ് സുരേന്ദ്രൻ .18 12 2020

imran-azhar

 

 

ലണ്ടൻ: ലോക ടെന്നീസ് ഇതിഹാസ താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയായ ബ്രിട്ടീഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് വരൻ.

 

ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിവാഹ വിവരം മരിയ ഷറപ്പോവ ആരാധകരെ അറിയിച്ചത്. ‘ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ യെസ് പറഞ്ഞു.

 

ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്സാണ്ടർ ജിൽക്സിനൊപ്പമുള്ള ചിത്രങ്ങൾ‌ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.

 

2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടർ ജിൽക്സും തമ്മിലുള്ള പ്രണയം വിവരം ജനശ്രദ്ധ നേടുന്നത്.

 

വനിതാ ടെന്നീസ് അസോസിയേഷൻ (WTA) റാങ്കിങ് പ്രകാരം 6ആം സ്ഥാനത്തുള്ള ഷറപ്പോവ ഏറ്റവും ഉയർന്ന റാങ്കുള്ള റഷ്യക്കാരിയുമാണ്.

 

അപരിചിതരുടെ നടുവിൽനിന്ന് പോരാട്ടവീര്യം ഒന്നുകൊണ്ടു മാത്രം മികച്ച പരിശീലനം നേടി ടെന്നിസ് താരമാവുകയും ലോക ഒന്നാം നമ്പർ പദവിയിലേക്കു കുതിച്ചെത്തുകയും ചെയ്തു.

 

ഫാഷൻ ഡിസൈനറായ മിഷ നോനുവാണ് അലക്സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്.

 

 

OTHER SECTIONS