ഒളിമ്പിക്സിൽ മേരി കോമിന് വിജയത്തുടക്കം

By സൂരജ് സുരേന്ദ്രന്‍.25 07 2021

imran-azhar

 

 

ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ മേരി കോമിന് വിജയത്തുടക്കം. ബോക്‌സിംഗ് ഫ്‌ളൈവെയ്റ്റ് ഇനത്തിൽ ഡൊമിനിക്കൻ താരം ഹെർനാൻഡസ് ഗാർസിയക്കെതിരെയാണ് മേരി കോമിന്റെ വിജയം.

 

സ്‌കോർ 4-1. ആദ്യ റൗണ്ടിൽ മൂന്ന് ജഡ്ജസ് മേരി കോമിന് 10 പോയിന്റുകൾ വീതം നൽകി.

 

ഹെർനാൻഡസിന് രണ്ട് പോയിന്റുകൾ മാത്രമാണ് ലഭിച്ചത്.

 

മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ എതിരാളിയെ സമ്മർദ്ദത്തിലാക്കാൻ മേരി കോമിന് സാധിച്ചു.

 

നിരന്തരം പഞ്ചുകളും ഹുക്കുകളുമായി ഡൊമിനിക്കൻ താരത്തെ വിറപ്പിച്ച മേരി കോം ഒടുവിൽ പ്രീക്വാർട്ടറിലേക്ക് അനായാസ വിജയം നേടി കടക്കുകയായിരുന്നു.

 

OTHER SECTIONS