മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ: ജപ്പാനെതിരെ ഇന്ത്യൻ മുന്നേറ്റം, സിന്ധു രണ്ടാം റൗണ്ടിൽ

By Sooraj Surendran .15 01 2020

imran-azhar

 

 

ജക്കാർത്ത: മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മുന്നേറ്റം. വനിതാ സിംഗിൾസിൽ ജപ്പാന്റെ ഓയാ ഒഹോരിയെ 14-21, 21-15, 21-11 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടിൽ കടന്നത്. ഒഹോരിയും, സിന്ധുവും തമ്മിൽ പത്താം തവണയാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. പത്ത് മത്സരത്തിലും സിന്ധുവിനായിരുന്നു വിജയം. അതേസമയം സൈന നെഹ്‌വാൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ജപ്പാന്‍റെല സയാക്ക തകഹാഷിയാണ് നിലവിലെ ചാമ്പ്യനായ സൈനയെ 21-19, 13- 21, 5- 21 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

 

OTHER SECTIONS