സെഞ്ച്വറിയടിച്ച്‌ മായങ്ക്; ഇന്ത്യക്ക് ലീഡ് (സ്‌കോർ 303/3 - 83.5 ഓവർ)

By Chithra.15 11 2019

imran-azhar

 

ഇൻഡോർ : ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ മികച്ച നിലയിൽ. ഓപ്പണറായ മായങ്ക് അഗർവാൾ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്നു. അർധ സെഞ്ച്വറിയുമായി അജിൻക്യ രഹാനെയാണ് മായങ്കിനൊപ്പം ക്രീസിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

രണ്ടാം ദിവസം കളി പുനരാരംഭിച്ചപ്പോൾ തന്നെ അർധ സെഞ്ച്വറിയുമായി നിന്ന ചേതേശ്വർ പുജാരയുടെയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും വിക്കറ്റുകൾ പെട്ടെന്ന് നഷ്ടപ്പെട്ടിരുന്നു. ഒരറ്റത്ത് നങ്കൂരമിട്ടത് പോലെ നിന്ന മായങ്ക് അഗർവാൾ തുടർന്ന് വന്ന രഹാനയെ കൂട്ട് പിടിച്ച് മികച്ച സ്കോറിലേക്ക് ഇന്ത്യയെ കൊണ്ടുപോവുകയായിരുന്നു. 251 പന്തിൽ നിന്ന് 156 റൺസാണ് മായങ്കിന്റെ സമ്പാദ്യം. 164 പന്തിൽ നിന്നായി 82 റൺസാണ് രഹാനെ സ്വന്തമാക്കിയത്.

 

ഇന്നലെ വീണ രോഹിതിന്റെ വിക്കറ്റ് ഉൾപ്പെടെ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയ അബു ജായേദ് ഇന്ത്യയുടെ തുടക്കം ഒന്ന് വിറപ്പിച്ചെങ്കിലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ ക്രമേണ താളം കണ്ടെത്തുകയായിരുന്നു.

OTHER SECTIONS