മി ടൂ ക്യാംപെയ്നിൽ കുടുങ്ങി മലിംഗയും

By Sooraj.11 10 2018

imran-azhar

 

 

കൊളംബോ: ലോകവ്യാപകമായി ശ്രദ്ധ നേടിയിക്കൊണ്ടിരിക്കുന്ന മി ടൂ ക്യാംപെയ്നിൽ കുടുങ്ങി ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗ. പ്രശസ്ത പിന്നണി ഗായികയായ ചിന്മയി ശ്രീപദയാണ് മലിംഗക്കെതിരായി ലൈംഗികാരോപണംഉന്നയിച്ചിരിക്കുന്നത് . ചിന്മയി ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിനിടെയാണ് സംഭവം. മത്സരത്തിനിടെ മലിംഗ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ചിന്മയിയുടെ വെളിപ്പെടുത്തൽ. യുവതിയുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ അർജുന രണതുംഗയ്ക്കെതിരെയും ആരോപണം ഉയർന്നിരുന്നു.

 

Cricketer Lasith Malinga. pic.twitter.com/Y1lhbF5VSK

— Chinmayi Sripaada (@Chinmayi) October 11, 2018 ">

 

OTHER SECTIONS