മി ടൂ ക്യാംപെയ്നിൽ കുടുങ്ങി ബിസിസിഐ സി ഇ ഒ

By Sooraj Surendran.13 10 2018

imran-azhar

 

 

മുംബൈ: മി ടൂ ക്യാംപെയ്നിൽ വീണ്ടും ആരോപണവുമായി സ്ത്രീ രംഗത്ത്. ബി സി സി ഐ സിഇഒ രാഹുൽ ജോഹ്രിക്കെതിരെയാണ് ലൈംഗികാരോപണവുമായി സ്ത്രീ രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. നിഷെ സാറ്റലൈറ്റ് ചാനലിൽ ജോഹ്രി പ്രവർത്തിച്ചിരുന്ന സമയത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ജോഹ്രി വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റേഴ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.

OTHER SECTIONS