ദേശീയ സീനിയര്‍ വോളിയില്‍ റെയില്‍വേസിനെ തറപറ്റിച്ച് കേരളം

By Abhirami Sajikumar.28 Feb, 2018

imran-azhar

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷന്മാര്‍ കിരീടം ചൂടി. ഫൈനലില്‍ റെയില്‍വേസിനെ തോല്‍പിച്ചാണ് കേരളം വിജയിച്ചത്.

ഒന്നിനെതിരെ മൂന്ന് സെറ്റിനാണ് കേരളം റെയില്‍വെയെ തോല്‍പിച്ചത്. ഒരു കളിയും തോല്‍ക്കാതെയാണ് കേരളം ജേതാക്കളായത്. നേരത്തേ നടന്ന വനിതകളുടെ കലാശപ്പോരില്‍ കേരളം റെയില്‍വെയോട് തോറ്റിരുന്നു.