ടി 20 ലോകകപ്പ്, ഇന്ത്യന്‍ സംഘത്തിലെ മെന്റർ എംഎസ് ധോനിക്കെതിരെ ബിസിസിഐക്ക് പരാതി

By സൂരജ് സുരേന്ദ്രന്‍.09 09 2021

imran-azhar

 

 

ന്യൂ ഡൽഹി: കഴിഞ്ഞ ദിവസമാണ് ട്വൻറി 20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്.

 

വിരാട് കോലി നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമിൽ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണിയെ ഉപദേശകനായും നിയമിച്ചു.

 

ധോണിയെ ഉപദേശകനായി നിയമിച്ചതിനെതിരെയാണ് ബിസിസിഐയുടെ ഉന്നതാധികാര സമിതിക്ക് പരാതി ലഭിച്ചിരിക്കുന്നത്.

 

ഇരട്ട പദവി ചൂണ്ടിക്കാണിച്ചാണ് ധോനിക്കെതിരെ പരാതി. ടി20 ലോകകപ്പിലേക്ക് മാത്രമായിരിക്കും ധോനിയുടെ സേവനം എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.

 

നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് നായകനാണ് ധോണി.

 

OTHER SECTIONS