കോവിഡ് പരിശോധന ബഹിഷ്കരിച്ച് മെസി

By Sooraj Surendran.03 09 2020

imran-azhar

 

 

മാഡ്രിഡ്: ബാഴ്‌സലോണ താരങ്ങൾ നിർബന്ധമായും നടത്തേണ്ട കോവിഡ് പരിശോധന ലയണൽ മെസി ബഹിഷ്കരിച്ചു. പുതിയ സീസണ് മുന്നോടിയായാണ് കോവിഡ് പരിശോധന നടത്തുന്നത്. ക്ലബ്ബും, മെസിയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ കാരണമാണ് മെസി കോവിഡ് പരിശോധന ബഹിഷ്കരിച്ചത്. അതേസമയം മെസി വിരമിക്കുന്നതുവരെ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കണമെന്നാണ് ആഗ്രഹമെന്ന് ക്ലബ്ബ് മാനേജ്‌മന്റ് പറഞ്ഞു. അതേസമയം ക്ലബ്ബ് മാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതിന് സമ്മതമറിയിച്ചുകൊണ്ട് മെസിയുടെ അഭിഭാഷകൻ ടീം മാനേജ്മെന്റിനെ സമീപിച്ചു.

 

OTHER SECTIONS