വാൻ ഡിക്കുമല്ല റൊണാൾഡായുമല്ല; ആറാമതും ബാലൺ ദ്യോർ നേടിയ മെസിയാണ് താരം

By Chithra.03 12 2019

imran-azhar

 

ലോകത്തിലെ മികച്ച ഫുട്ബോളർക്ക് നൽകുന്ന ബാലൺ ദ്യോർ പുരസ്കാരം ഇത്തവണ ലയണൽ മെസിക്ക്. ആറാം തവണയാണ് മെസി പുരസ്‌കാരം സ്വന്തമാക്കുന്നത്. ലിവർപൂൾ താരമായ വെർജിൽ വാൻ ഡിക്കിനെ പിന്തള്ളിയാണ് മെസി പുരസ്കാരം കരസ്ഥമാക്കിയത്.

 

2015ന് ശേഷം ആദ്യമായാണ് മെസി ബാലൺ ദ്യോർ നേടുന്നത്. റെക്കോർഡ് നേട്ടത്തോടെയാണ് ആധുനിക ഫുട്ബോളിലെ മിശിഹ പുരസ്‌കാരം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നാണ് മെസി ആറാമതും പുരസ്‌കാരം കരസ്ഥമാക്കിയത്. നേരത്തെ രണ്ട് പേരും അഞ്ച് പുരസ്‌കാരം വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു.

 

ഏറെ നാളുകൾക്ക് ശേഷമാണ് മെസി-റൊണാൾഡോ മത്സരത്തിന് പകരം മറ്റൊരു പേര് ഫുട്ബോൾ ലോകത്ത് അലയടിച്ചത്. ലിവർപൂൾ പ്രതിരോധക്കാരൻ വെർജിൽ വാൻ ഡിക്കിന്റെ കഴിഞ്ഞ സീസണിലെ പ്രകടനം ചെമ്പടയ്ക്ക് നിർണ്ണായകമായിരുന്നു. ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ വാൻ ഡിക്കിന്റെ പ്രകടനം ഏറെ സഹായിച്ചിരുന്നു. മെസി-വാൻ ഡിക്ക് മത്സരം എന്നതിലുപരി അറ്റാക്കർ-ഡിഫൻഡർ മത്സരമായിരുന്നു ഈ വർഷത്തെ ബാലൺ ദ്യോറിൽ പ്രകടമായത്.

OTHER SECTIONS