മെസിക്ക് ഗോളടിക്കാനായില്ല, മാര്‍ക്കിംഗ് ശക്തം

By praveen prasannan.25 Sep, 2017

imran-azhar

മാഡ്രിഡ്: ലാലിഗയില്‍ ബാഴ്സിലോണയുടെ ജിറോണ എഫ് സിയുമായുള്ള മല്‍സരത്തില്‍ ലയണല്‍ മെസിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. മാര്‍ക്കിംഗായിരുന്നു കാരണം

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ലോണിലെത്തിയ സ്പെയിനിന്‍റെ ഇരുപതുകാരന്‍ ഡിഫന്‍റര്‍ പാബ്ളോ മഫിയോ ആയിരുന്നു മെസിക്ക് പിന്നാലെ കൂടിയത്. ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജയിച്ചു. എന്നാല്‍ മെസിക്ക് ലക്ഷ്യം കാണാനായില്ല.

ശക്തമായ മാര്‍ക്കിംഗ് ഉണ്ടായിട്ടും മെസി ദേഷ്യപ്പെട്ടില്ലെന്ന് മഫിയോ പറഞ്ഞു. രണ്ട് സെല്‍ഫ് ഗോളുകള്‍ക്കൊപ്പം ലൂയിസ് സുവാരസിന്‍റെ ഒരു ഗോളിനുമാണ് ബാഴ്സ ജയിച്ചത്. ബാഴ്സയാണ് ലീഗില്‍ ഒന്നാമത്. കളിച്ച ആറ് മല്‍സരങ്ങളും ടീം ജയിച്ചു.

OTHER SECTIONS