ഇന്ത്യൻ ഹോക്കി ഇതിഹാസം മൈക്കൽ കിൻഡോ നിര്യാതനായി

By Abhirami Gokul.01 01 2021

imran-azhar


റൂർക്കല∙ ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ താരം മൈക്കൽ കിൻഡോ നിര്യാതനായി. 73 വയസ്സായിരുന്നു. ഒഡീഷയിലെ റൂർക്കലയിലാണ് മൈക്കൽ കിൻഡോ താമസിച്ചിരുന്നത്. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 1972ൽ മ്യൂണിക് ഒളിംപിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1975ൽ ക്വാലലംപുരിൽ ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

OTHER SECTIONS