ഷൂമാക്കറിന്റെ മകന് ഫോർമുല ത്രീ കിരീടം

By Sooraj Surendran.14 10 2018

imran-azhar

 

 

ഹോക്കൻഹെയിം: മിക്ക് ഷൂമാക്കർ യൂറോപ്യൻ ഫോർമുല ത്രീ കിരീടം സ്വന്തമാക്കി. ഇതിഹാസ താരമായ മൈക്കിൾ ഷൂമാക്കറിന്റെ മകനാണ് മിക്ക്. മൈക്കിൾ ഷൂമാക്കർ ഏഴ് തവണയാണ് ഫോർമുല വൺ കിരീടം സ്വന്തമാക്കിയത് അച്ഛന്റെ പാത പിന്തുടരുകയാണ് മകനും. 19കാരനായ മിക്ക് പ്രെമ പവർ ടീമിന് വേണ്ടിയാണ് മത്സരിച്ചത്. ഫോർമുല വൺ മത്സരത്തിനായി മിക്കിനെ സ്വന്തമാക്കാൻ ടോറോ റോസോ, റെഡ് ബുള്‍ തുടങ്ങിയ ടീമുകള്‍ ശ്രമങ്ങൾ നടത്തുകയാണെന്നാണ് സൂചന. സ്കിയങ്ങിനിടെ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന മൈക്കിൾ ഷൂമാക്കറുടെ ആരോഗ്യ സ്ഥിതിയെ പറ്റി നിലവിൽ യാതൊരു വിവരവുമില്ല.

OTHER SECTIONS