പരിശീലകനെതിരെ ഗുരുതര ആരോപണങ്ങളുമായി മിതാലി രാജ്

By Sooraj Surendran.27 11 2018

imran-azhar

 

 

മുംബൈ: ലോക വനിതാ ട്വന്റി 20 ചാംപ്യൻഷിപ്പ് അവസാനിച്ചതിന് പിന്നാലെ ഉടലെടുത്ത വിവാദം കത്തിപ്പടരുന്നു. അധികാരമുള്ളവർ ചേർന്ന് തന്നെ ഒതുക്കാൻ നോക്കുകയാണെന്നാണ് മിതാലിയുടെ ആരോപണം. വിവാദങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിലാണ് മിതാലി രാജ് വനിതാ ടീം പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രമേഷ് പവാർ, ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവും വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഡയാനക്കുമെതിരെ ബിസിസിഐക് കത്തയച്ചത്. ഡയാനയുടെ നിലപാടുകൾ വസ്തുതാനിഷ്ടപരമല്ലെന്നും മിതാലി പ്രതികരിച്ചു.

 

സംഭവവുമായി ബന്ധപ്പെട്ട് മിതാലിയെ ടീമിൽ ഉൾപ്പെടുത്താത്തതിൽ തനിക്ക് വിഷമമില്ലെന്ന് ഹർമൻപ്രീത് കൗർ വ്യക്തമാക്കിയിരുന്നു. ഇതിൽ തനിക്ക് പരാതിയില്ലെന്നും മിതാലി പറഞ്ഞു. അതേസമയം തന്നെ ടീമിൽനിന്ന് പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ ഹർമൻപ്രീത് പിന്തുണച്ചത് വേദനിപ്പിച്ചുവെന്നും മിതാലി വ്യക്തമാക്കി. ലോകകപ്പ് ഉയർത്താനുള്ള സുവർണ്ണാവസരമാണ് നഷ്ടമായിരിക്കുന്നതെന്നും മിതാലി പറഞ്ഞു.

OTHER SECTIONS