അഭിമാനം ഈ അസ്‌ഹറുദീൻ

By sisira.14 01 2021

imran-azhar

 


മുംബൈ : സയെദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈയ്‌ക്കെതിരേ മിന്നും പ്രകടനമാണ് കേരളം കാഴ്ചവച്ചത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന കാസർഗോഡ് സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനാണ് മുംബൈയ്‌ക്കെതിരേയുള്ള രാജകീയ വിജയം സ്വന്തമാക്കാൻ സഹായിച്ചത്.

 

54 പന്തിൽ നിന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ അടിച്ചുകൂട്ടിയ 137 റൺസാണ് കേരളത്തിന് മുതൽക്കൂട്ടായത്. 37 പന്തിൽ അതിവേഗ സെഞ്ച്വറി നേടിയ അസ്ഹറുദ്ദീൻ, കേരളത്തിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമായി.

 

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. മുംബൈ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിനായി അസ്ഹറുദ്ദീന്‍ ഒറ്റയാന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.


അസറുദ്ദീനിന് പുറമേ 33 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും 22 റണ്‍സെടുത്ത നായകന്‍ സഞ്ജുവും മികച്ച പ്രകടനം കാഴ്ചവെച്ചു.

OTHER SECTIONS