ടോക്യോ ഒളിമ്പിക്‌സ്: മലയാളി താരം എം പി ജാബിര്‍ പുറത്ത്

By Web Desk.30 07 2021

imran-azhar

 


ടോക്യോ: ഒളിമ്പിക്സ് 400 മിറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം പി ജാബിര്‍ സെമിഫൈനല്‍ കാണാതെ പുറത്ത്. ഏഴ് പേരുടെ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് ജാബിര്‍ ഫിനിഷ് ചെയ്തത്.

 

25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായ മനു ഭാക്കറും രാഹി സര്‍ണോബത്തും യോഗ്യതാ റൗണ്ടില്‍ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു ഭാക്കര്‍ 11 ാമതാണ് ഫിനിഷ് ചെയ്തത്.

 

ഒളിമ്പിക്സില്‍ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജാബിര്‍.

 

 

 

 

 

OTHER SECTIONS