എം എസ് ധോണി കൃഷിയിലാണ് : കോവിഡ് കാലം ആഘോഷമാക്കി ഇന്ത്യൻ നായകൻ

By online desk .08 07 2020

imran-azharകോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്  കളിക്കളങ്ങളെല്ലാം സ്തംഭിച്ച സാഹചര്യത്തിൽ വീടുകളില്‍ കഴിയുന്ന   ക്രിക്കറ്റ് താരങ്ങൾ കൂടുതലും സമയം ചെലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്.  എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ്  ധോണി ഇതില്‍ നിന്നെല്ലാം അകന്ന് ഇപ്പോള്‍ മറ്റൊരു തിരക്കിലാണ്.

 

A Sneak Peek into MS Dhoni's Luxurious Farm House | | InsideSportറാഞ്ചിയിലെ ഫാം ഹൗസില്‍ കാർഷിക ഉത്പ്പന്നങ്ങൾ വിളയിക്കുന്നതിന്റെ തിരക്കിലാണ്
ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി .കൃഷിയിൽ മുഴുകിയും കുടുംബത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ ആസ്വദിച്ചും സമയം ചെലവിടുകയാണ് ഇന്ത്യൻ ഇതിഹാസം. സോഷ്യൽ മീഡിയയിൽ താരമായ മകള്‍ സിവക്കൊപ്പം കളിക്കുന്നതും കൃഷിയിടത്തില്‍ ട്രാക്ടര്‍ ഓടിക്കുന്നതും മകളെ മുന്നിലിരുത്തി ബൈക്ക് ഓടിക്കുന്നതുമെല്ലാമാണ് ധോണിയുടെ പ്രധാന വിനോദങ്ങള്‍.

 

WATCH: MS Dhoni goes for a run with Ziva; plays with pet dog at ...

 കഴിഞ്ഞ ദിവസമായിരുന്നു ധോണിയുടെ  39-ാം പിറന്നാള്‍. ഔദ്യോഗികമായി ധോണി  ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയൊരു മടങ്ങിവരവുണ്ടാകുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയിൽ
നില നിൽക്കുന്നുണ്ട്.അതിനിടെയാണ് ചില വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മാനേജരും ബാല്യകാല സുഹൃത്തുമായ മിഹിര്‍ ദിവാകര്‍ രംഗത്തെത്തിയത്.

MS Dhoni returns to organic farming, sows seeds at Ranchi ...ധോണി പരസ്യങ്ങളിലെ അഭിനയം നിര്‍ത്തിയെന്നും പൂര്‍ണമായും ജൈവ കര്‍ഷകനായി മാറിയെന്നും മിഹിര്‍ ദിവാകര്‍ പറയുന്നു. കൃഷി ചെയ്യാന്‍ ധോണിക്ക് ഭയങ്കര താല്പര്യമാണെന്നും സ്വന്തമായി 40  മുതൽ  50 വരെ ഏക്കറോളം കൃഷി ഭൂമി അദ്ദേഹത്തിനുണ്ടെന്നും  മിഹിര്‍ കൂട്ടിച്ചേര്‍ത്തു.ആഗോള മഹാമാരിയായി കോവിഡ്  ഭീതി വിതച്ച് കൊണ്ടിരിക്കുമ്പോൾ രാജ്യം   ലോക്ഡൗണിലായ ഘട്ടത്തിലും സ്വന്തം കൃഷിയിടത്തില്‍ പപ്പായ, നേന്ത്രപ്പഴം എന്നിവയെല്ലാം കൃഷി ചെയ്യുന്ന തിരക്കിലായിരുന്നു ധോണി. അദ്ദേഹം ഇപ്പോള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നില്ലെന്നും കൊവിഡ് ഭീതി മാറി  രാജ്യം സാധാരണനിലയിലെത്തും വരെ  പരസ്യങ്ങള്‍ വേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും മിഹിര്‍ വ്യക്തമാക്കി.വൈകാതെ ധോണിയുടെ സ്വന്തം ബ്രാന്‍ഡിലുള്ള ജൈവ വളം പുറത്തിറക്കുമെന്നും മിഹിര്‍ പറഞ്ഞു. പ്രമുഖ മാധ്യമത്തോടാണ്   അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

Here's a look at MS Dhoni's massive bike collection

അതേസമയം  ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമോ എന്ന പേടി ആരാധകര്‍ക്ക് വേണ്ടെന്നും മിഹിര്‍ കൂട്ടിച്ചേര്‍ത്തു. "ക്രിക്കറ്റില്‍ നിന്ന് ഇപ്പോള്‍ ധോണി വിരമിക്കില്ല. സുഹൃത്തുക്കളെന്ന നിലയില്‍ ഞങ്ങള്‍ ക്രിക്കറ്റിനെക്കുറിച്ച്‌ സംസാരിക്കാറില്ലെന്നും പക്ഷേ, അദ്ദേഹത്തെ കാണുമ്പോള്‍, എനിക്ക് തോന്നുന്നത് വിരമിക്കലിനെക്കുറിച്ച്‌ അദ്ദേഹം ചിന്തിക്കുന്നില്ല എന്നാണെന്നും സുഹൃത്ത്  മിഹിര്‍ പറയുന്നു.

OTHER SECTIONS