ബോളിവുഡ് താരങ്ങൾക്കൊപ്പം ഫുട്‍ബോൾ കളിച്ച് ധോണി

By Sooraj Surendran .07 10 2019

imran-azhar

 

 

മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും നീണ്ട അവധിയെടുത്തിരിക്കുകയാണ്. ധോണിക്ക് ഫുട്‍ബോളിനോടുള്ള കമ്പം നമുക്കറിയാവുന്നതാണ്. ബോളിവുഡ് താരങ്ങളായ അർജുൻ കപൂർ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ഫുട്ബോൾ കളിക്കുകയാണ് ധോണി. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ദൃശ്യങ്ങൾ ധോണിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്തുവിട്ടത്.

View this post on Instagram

Mahi during soccer practice match in mumbai earlier today!❤😍 . Video Courtesy : @viralbhayani #Dhoni #MSDhoni #Mumbai #Soccer #Ranchi #Ziva #DhoniForLife #MSD #Mahi #Football

A post shared by MS Dhoni / Mahi7781 (@msdhonifansofficial) on

" target="_blank">


ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളാണ് എംഎസ് ധോണി. 2019-ലെ ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ധോണി ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് ആരാധകർ. നിക്ക് ജോനാസ്, ഇഷാന്‍ ഖട്ടര്‍ തുടങ്ങിയവര്‍ക്കൊപ്പം ചാരിറ്റി ഫുട്ബോള്‍ മത്സരങ്ങളിലും ധോണി പങ്കെടുക്കുന്നുണ്ട്. ധോണി ഇടവേള നീട്ടിക്കൊണ്ടുപോകുന്നതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരം ഉടൻ വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്.

 

OTHER SECTIONS