ധോണിയുടെ സൂപ്പർ കിം​ഗ്സി​ന് 179 റ​ണ്‍​സ്

By Bindu PP .27 May, 2018

imran-azhar

 

 

മുംബൈ: ഐപിഎല്ലിൽ കിരീടം ചുമലിലേറ്റാൻ ധോണിയുടെ സൂപ്പർ കിംഗ്സിന് 179 റണ്‍സ്. ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 178 റണ്‍സെടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും (47) യൂസഫ് പത്താന്‍റെയും (45) മികച്ച ബാറ്റിംഗ് ആണ് ഹൈദരബാദിനു ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. തുടക്കത്തിലെ ഓപ്പണര്‍ ഗോസ്വാമിയെ (5) നഷ്ടമായ ഹൈദരബാദിനെ ക്യാപ്റ്റന്‍ വില്യംസണും ശിഖര്‍ ധവാനും (26) മെല്ലെ മൂന്നോട്ടു നയിച്ചു. ധവാനു പിന്നാലെ വില്യംസണും പുറത്തായതോടെ പത്താനും ഷക്കിബ് അല്‍ ഹസനും (23) ബ്രാത്‌വെയ്ററുമാണ് (21) രക്ഷകരായത്.

OTHER SECTIONS