ഇന്ത്യയുടെ പറക്കും ഫീല്‍ഡര്‍ മുഹമ്മദ് കൈഫ് വിരമിച്ചു

By Anju N P.14 Jul, 2018

imran-azhar


ന്യൂഡല്‍ഹി: ഇന്ത്യയുടെ പറക്കും ഫീല്‍ഡര്‍ മുഹമ്മദ് കൈഫ് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് 37 വയസുകാരനായ കൈഫ് ട്വിറ്ററിലൂടെയാണു പുറത്തുവിട്ടത്. കൈഫ് പറഞ്ഞു. കൈഫിന്റെ കത്ത് ലഭിച്ചതായി ബി.സി.സി.ഐ. ആക്ടിങ് പ്രസിഡന്റ് സി.കെ. ഖന്നയും ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും വ്യക്തമാക്കി.


ഇന്ത്യക്കു വേണ്ടി 13 ടെസ്റ്റുകളും 125 ഏകദിനങ്ങളും കളിച്ച് തന്റേതായ വ്യക്തിമുദ്ര പടിപ്പിച്ച കൈഫ് 2002ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലിലെ പ്രകടനമാണു കൈഫിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. 13 ടെസ്റ്റുകളിലായി ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയുമടക്കം 624 റണ്ണ് ഇദ്ദേഹം സ്വന്തമാക്കി. രണ്ട് സെഞ്ചുറികളും 17 അര്‍ധ സെഞ്ചുറികളുമടക്കം 2753 റണ്ണാണ് അദ്ദേഹം ഏകദിനത്തില്‍ കുറിച്ചത്. 2000 ത്തില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഏകദിന അരങ്ങേറ്റം. അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് പറക്കും ഫീല്‍ഡിംഗിലൂടെ ആരാധകരെ സൃഷ്ടിച്ച കൈഫ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമല്ലാതായിട്ട് 12 വര്‍ഷം പിന്നിട്ടു.

 

2006 നു ശേഷം കൈഫിനു ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. മധ്യനിര ബാറ്റ്സ്മാനായ കൈഫിന്റെ ഫീല്‍ഡിലെ മാസ്മരികം പ്രകടനം ഒന്ന് കൊണ്ടാണു ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യക്ക് അണ്ടര്‍ 19 കിരീടം നേടിക്കൊടുത്ത താരങ്ങളിലൊരാളാണ്. ഉത്തര്‍പ്രദേശിനു വേണ്ടി ദീര്‍ഘനാള്‍ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളില്‍ കളിച്ച ശേഷമാണു കൈഫ് വിരമിക്കുന്നത്.

 

 

OTHER SECTIONS