മുംബയ് ഇന്ത്യന്‍സ് ഫൈനലില്‍

By praveen prasannan.20 May, 2017

imran-azhar

ബാംഗ്ളൂര്‍: രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി മുംബയ് ഇന്ത്യന്‍സ് ഐ പി എല്‍ ഫൈനലില്‍ കടന്നു. ആറ് വിക്കറ്റിനാണ് മുംബയുടെ വിജയം.

ഫൈനലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സിനെയാണ് നേരിടേണ്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറില്‍ 107 റണ്‍സിന് എല്ലാവരും പുറത്തായി. മുംബയ് ഇന്ത്യന്‍സ് 14.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്ത് മല്‍സരം വിജയിച്ചു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സുര്യകുമാര്‍ യാദവ് ഇരുപത്തിയഞ്ച് പന്തില്‍ 31 റണ്‍സെടുത്തു ഇശാങ്ക് ജഗ്ഗി മുപ്പത്തിയൊന്ന് പന്തില്‍ 28 റണ്‍സെടുത്തു. ഗൌതം ഗംഭീര്‍ 12 റണ്‍സും സുനി നരെയിന്‍ 10 റണ്‍സും നേടി. മറ്റുള്ളവര്‍ക്ക് വ്യക്തിഗത സ്കോര്‍ ഇരട്ടസംഖ്യയിലെത്തിക്കാന്‍ കഴിഞ്ഞില്ല.

മുംബയ് ഇന്ത്യന്‍സിന് വേണ്ടി കരന്‍ ശര്‍മ നാല് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു.മിച്ചല്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ലസിത് മലിംഗ ഒരു വിക്കറ്റും നേടി.

മുംബയ്ക്ക് വേണ്ടി ക്രുണല്‍ പാണ്ഡ്യ ംജുപ്പത് പന്തില്‍ 45 റണ്‍സെടുത്തു. രോഹിത് ശര്‍മ്മ ഇരുപത്തിനാല് പന്തില്‍ 26 റണ്‍സ് നേടി.പാര്‍ത്ഥിവ് പട്ടേല്‍ പ്ന്പത് പന്തില്‍ 14 റണ്‍സെടുത്തു.

കൊല്‍ക്കത്തയ്ക്ക് വേണ്ടി പിയൂഷ് ചവ്ള രണ്ട് വിക്കറ്റെടുത്തു. ഉമേഷ് യാദവും നഥാന്‍ കോള്‍ട്ടര്‍ നെയിലും ഓരോ വിക്കറ്റുമെടുത്തു.

OTHER SECTIONS