ഈഡന്‍ ബ്ലിസാര്‍ഡ് വിരമിച്ചു

By Abhirami Sajikumar.16 May, 2018

imran-azhar

മുന്‍ മുബൈ ഇന്ത്യന്‍സ് താരമായ ഈഡന്‍ ബ്ലിസാര്‍ഡ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് ഈഡന്‍ ബ്ലിസാര്‍ഡ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. WACA ഗ്രൗണ്ടും കടന്ന 130-മീറ്റര്‍ സിക്സിന്റെ പേരിലായിരുന്നു ആസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കറോടൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനുള്ള ഭാഗ്യം ഈഡന്‍ ബ്ലിസാര്‍ഡിനുണ്ടായിരുന്നു.

ഇടങ്കൈയ്യന്‍ ബാറ്റ്‌സ്മാനായിരുന്ന ഈഡന്‍ ബ്ലിസാര്‍ഡ് അഞ്ചു തവണ ബിഗ് ബാഷ് ലീഗ് നേടിയിട്ടുണ്ട്. അവസാന സീസണ്‍ സിഡ്നി തണ്ടേഴ്സിന്റെ കൂടെയായിരുന്നു. 98 T20 മത്സരങ്ങള്‍ കളിച്ച ഈഡന്‍ ബ്ലിസാര്‍ഡിന്റെ സ്ട്രൈക്ക് റേറ്റ് 132.57.ആണ്. 2011 ലെ ചാമ്ബ്യന്‍സ് ലീഗില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഈഡന്‍ ബ്ലിസാര്‍ഡിന്റേത്.

OTHER SECTIONS