മുംബയ് ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം

By praveen prasannan.21 Apr, 2017

imran-azhar

ഇന്‍ഡോര്‍: മുംബയ് ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ എട്ട് വിക്കറ്റിന്‍റെ വിജയമാണ് നേടിയത്.

ജയിക്കാനാവശ്യമായ 199 റണ്‍സ് മുംബയ് നാലോവര്‍ ശേഷിക്കെ നേടി. മുംബയ്ക്ക് വേണ്ടി പാര്‍ത്ഥിവ് പട്ടേല്‍ 37 റന്‍സും ജോസ് ബട്ലര്‍ 77 റണ്‍സുമെടുത്തു.നിതീഷ് റാണ മുപ്പത്തിനാല് പന്തില്‍ 62 റണ്‍സ് നേടി.

നേരത്തേ കിംഗ്സ് ഇലവന്‍ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടിയിരുന്നു. ഹാഷിം അംല അറുപത് പന്തില്‍ പുറത്താകാതെ 104 റണ്‍സ് നേടി.


മുംബയ് ഇന്ത്യന്‍സിന് വേണ്ടി മിച്ചല്‍ മക്ളെന്‍ഗാഹന്‍ രണ്ട് വിക്കറ്റും ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി. കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി മാര്‍ക്കസ് സ്റ്റോയിനിസും മോഹിത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം നേടി.

OTHER SECTIONS