തണ്ടർ പാണ്ഡ്യ; മുംബൈക്ക് തകർപ്പൻ ജയം

By Sooraj Surendran .16 04 2019

imran-azhar

 

 

മുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. 5 വിക്കറ്റുകൾക്കാണ് ബാംഗ്ലൂരിനെ മുംബൈ തറപറ്റിച്ചത്. തോൽവിയോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സാദ്ധ്യതകൾ അവസാനിച്ചു. ഇതാദ്യമായാണ് സീസണിൽ ബാംഗ്ലൂർ ദയനീയ പ്രകടനം കാഴ്ചവെക്കുന്നത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ 171 റൺസ് നേടാൻ ബാംഗ്ലൂരിന് സാധിച്ചുള്ളൂ. ഡിവില്ലേഴ്സിന്റെയും (75), മൊയീൻ അലിയുടെയും (50) തകർപ്പൻ പ്രകടനമാണ് ബാംഗ്ലൂരിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ബൗളിങ്ങിൽ മുംബൈക്ക് വേണ്ടി ലസിത് മലിംഗ 4 വിക്കറ്റുകൾ നേടി. വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് മികച്ച തുടക്കമാണ് ഓപ്പണർ ക്വിന്റൺ ഡികോക്കും (40), രോഹിത് ശർമ്മയും (28) നൽകിയത്. പവൻ നേഗി എറിഞ്ഞ 19-ാം ഓവറിൽ 22 റൺസാണ് മുംബൈക്ക് നേടാനുണ്ടായിരുന്നത്. ഈ ഓവറിൽ പാണ്ഡ്യ നടത്തിയ മിന്നലാക്രമണമാണ് മുംബൈക്ക് ജയം സമ്മാനിച്ചത്. ആദ്യ പന്തിൽ പാണ്ഡ്യക്ക് റൺ എടുക്കാൻ സാധിച്ചില്ലെങ്കിലും പിന്നീടുള്ള ബോളുകളൊന്നും നിലത്ത് പതിച്ചിട്ടില്ല. 16 പന്തിൽ നിന്നും 37 റൺസാണ് പാണ്ഡ്യ നേടിയത്. 5 ബൗണ്ടറികളും 2 സിക്‌സറും ഇതിൽ ഉൾപ്പെടുന്നു.

OTHER SECTIONS