മുംബൈയിൽ 'പന്താട്ടം': ഡൽഹി 6ന് 213

By Sooraj Surendran .24 03 2019

imran-azhar

 

 

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ പന്താട്ടം. മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ സ്‌കോർ. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ഋഷഭ് പന്തിന്റെ മിന്നലാക്രമണമാണ് ഡൽഹിക്ക് 213 റൺസ് സമ്മാനിച്ചത്. വെറും 27 പന്തിൽ നിന്നുമാണ് പന്ത് 78 റൺസ് നേടിയത്. 7 ബൗണ്ടറികളും, 7 സിക്സറുകളും പന്ത് വാരിക്കൂട്ടി. കോളിന് ഇൻഗ്രാം 47 റൺസും, ശിഖർ ധവാൻ 43 റൺസും നേടി. മുംബൈക്ക് വേണ്ടി പേസ് ബൗളർ മിച്ചൽ മെക്ലാനഗൻ 3 വിക്കറ്റുകൾ വീഴ്ത്തി. 120 പന്തിൽ നിന്നും 214 റൺസാണ് മുംബൈക്ക് നേടേണ്ടത്.

OTHER SECTIONS