By Sooraj Surendran.08 10 2020
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ റാഫേൽ നദാലും നാദിയ പൊഡോറോസ്കയും സെമിഫൈനലിൽ. തന്റെ പതിമൂന്നാം ഫ്രഞ്ച് ഓപ്പൺ തേടിയാണ് നദാൽ സെമിഫൈനലിനായി കളത്തിലിറങ്ങുക. കളിമൺ കോർട്ടിൽ ഇതാദ്യമായി ഉപയോഗിച്ച കൃത്രിമ വെളിച്ചത്തിലായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. ഇറ്റാലിയൻ താരം ജാനിക് സിന്നറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് നദാൽ പരാജയപ്പെടുത്തിയത്. മത്സരം 2 മണിക്കൂറും 50 മിനിറ്റും നീണ്ടു നിന്നു. വനിതാ വിഭാഗത്തിൽ ഉക്രയിനിന്റെ എലീനാ സ്വിതോലിനയെ അട്ടിമറിച്ചാണ് പൊഡോറോസ്ക ആദ്യമായി സെമിയില്‍ എത്തിയത്. നദാലിന്റെ പ്രയാണത്തിൽ അടുത്ത എതിരാളി അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാൻ ആണ്. പൊഡോറോസ്ക പോളണ്ട് താരം ഇഗ സ്യാംതെകിനെ നേരിടും.