യുഎസ് ഓപ്പൺ : നദാൽ സെമിയിലേക്ക് മുന്നേറി

By Chithra.05 09 2019

imran-azhar

 

ന്യൂയോർക്ക് : യുഎസ് ഓപ്പണിൽ മുൻനിര പുരുഷ ടെന്നീസ് കളിക്കാരുടെ മാതൃക പിന്തുടരാതെ റാഫേൽ നദാൽ. സ്പാനിഷ് താരം ടൂർണമെന്റിന്റെ സെമിയിലേക്ക് മുന്നേറി.

 

അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ പരാജയപ്പെടുത്തിയാണ് നദാൽ സെമിയിലേക്ക് മുന്നേറിയത്. 6-4, 7-5, 6-2 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. സെമിയിൽ ഇറ്റലിയുടെ മറ്റെയോ ബരേറ്റിനിയാണ് നദാലിന്റെ എതിരാളി.

 

ഫ്രഞ്ച് താരം ഗെയ്‌ൽ മോൺഫിൽസിനെ മറികടന്നാണ് ബരേറ്റിനി സെമിയിലേക്ക് എത്തിയത്. 3-6, 6-3, 6-2, 3-6, 7-6 എന്ന സ്കോറിനായിരുന്നു ബരേറ്റിനിയുടെ ജയം.

OTHER SECTIONS