യുഎസ് ഓപ്പൺ ; നിലവിലെ ചാമ്പ്യൻ നവോമി ഒസാക്ക പുറത്ത്

By Chithra.03 09 2019

imran-azhar

 

ന്യൂയോർക്ക് : യു എസ് ഓപ്പണിൽ വീണ്ടും വൻ അട്ടിമറി. നിലവിലെ ചാമ്പ്യനായ ജാപ്പനീസ് താരം നവോമി ഒസാക്കയാണ് പ്രീ ക്വാർട്ടറിൽ പുറത്തായത്. ലോക ഒന്നാം നമ്പർ താരം കൂടിയാണ് നവോമി.

 

സ്വിസ് താരം ബെലിൻഡാ ബെഞ്ചിച്ച് ആണ് ഒന്നാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്‌കോർ : 7-5, 6-4. ഈ വർഷം ഇത് മൂന്നാം തവണയാണ് ബെലിൻഡ നവോമിയെ തോൽപ്പിക്കുന്നത്.

 

സെമിയിലേക്ക് കടക്കാൻ അമേരിക്കൻ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഇന്നിറങ്ങും. ചൈനീസ് താരം വാങ് ക്വിയാങ് ആണ് സെറീനയുടെ എതിരാളി.

OTHER SECTIONS