യുഎസ് ഓപ്പൺ വനിതാ കിരീടത്തിൽ മുത്തമിട്ട് നവോമി ഒസാക്ക

By Sooraj Surendran.13 09 2020

imran-azhar

 

 

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗത്തിൽ കിരീടമുയർത്തി ജപ്പാൻതാരം നവോമി ഒസാക്ക. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസരൻകയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒസാക്ക മുട്ടുകുത്തിച്ചത്. ജയത്തോടെ ഒസാക്ക സ്വന്തമാക്കിയത് മൂന്നാം ഗ്രാൻസ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പൺ കിരീടവുമാണ്. യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗത്തിൽ ഫൈനൽ മത്സരം നാളെ പുലര്‍ച്ചെ 1.30 ന് നടക്കും. അന്തിമ പോരാട്ടത്തിൽ രണ്ടാം സീഡും ഓസ്ട്രിയന്‍ താരവുമായ ഡൊമിനിക് തീമും, മൂന്നാം സീഡും ജര്‍മ്മന്‍ താരവുമായ അലക്സാണ്ടര്‍ സ്വരേവും തമ്മിൽ ഏറ്റുമുട്ടും.

 

OTHER SECTIONS