ഓസ്ട്രേലിയൻ ഓപ്പണിലും ഒസാകയ്ക്ക് കിരീടം

By Sooraj Surendran .26 01 2019

imran-azhar

 

 

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ജപ്പാൻ താരം നാവോമി ഒസാകയ്ക്ക്. ഫൈനൽ മത്സരത്തിലെ വാശിയേറിയ പോരാട്ടത്തിൽ പെട്ര ക്വിറ്റോവയ്ക്കെതിരെയാണ് ഒസാക ജയം സ്വന്തമാക്കിയത്. 7-6, 5-7, 6-4 എന്ന സ്കോറിനായിരുന്നു ഒസാക ക്വിറ്റോവയെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയൻ ഓപ്പണിൽ ഒസാകയുടെ ആദ്യത്തെ കിരീടമാണിത്. സെമിഫൈനലിൽ കരോലിന പ്ലിസ്കോവയെ പരാജയപ്പെടുത്തിയാണ് ഒസാക ഫൈനലിലേക്ക് കുതിച്ചത്. ക്വിറ്റോവ രണ്ടു തവണ വിംബിൾഡൺ കിരീട ജേതാവാണ്.

OTHER SECTIONS