ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചാംപ്യന്‍ പട്ടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക

By anju.27 01 2019

imran-azhar


ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ചാംപ്യന്‍ പട്ടം സ്വന്തമാക്കി ജപ്പാന്റെ നവോമി ഒസാക്ക . ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ ഒന്നിനെതിരെ രണ്ട് സെറ്റിന് തോല്‍പ്പിച്ചു. സ്‌കോര്‍- 7-6, 5-7, 6-3. ഒസാക്കയുെട ആദ്യഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ഇത്. റാങ്കിങ്ങില്‍ ഹാലപ്പിനെ പിന്തള്ളി ജപ്പാനീസ് താരം ഒന്നാമതെത്തി. ഒസാക്കയുടെ കരിയറിലെ രണ്ടാംഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. യുഎസ് ഓപ്പണ്‍ കിരീടവും ഒസാക്കയ്ക്കായിരുന്നു.

 

2001ല്‍ യുഎസ് താരം ജെന്നിഫര്‍ കപ്രിയാറ്റിക്കുശേഷം കന്നി ഗ്രാന്‍സ്ലാം കിരീടം നേടി തൊട്ടടുത്ത ഗ്രാന്‍സ്‌ലാമിലും കിരീടം ചൂടുന്ന ആദ്യ താരമാണ് ഒസാക.

 

OTHER SECTIONS