ഐസ്‌ക്രീമിനോട് നോ പറഞ്ഞ് പി വി സിന്ധു; മെഡലുമായി വന്നാല്‍ വയറുനിറയെ കഴിക്കാമെന്ന് മോദി; താരം ഇഷ്ടഭക്ഷണം ഒഴിവാക്കിയതിന്റെ രഹസ്യം?

By Web Desk.14 07 2021

imran-azhar

 


ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സ് മെഡലുമായി മടങ്ങിയെത്തിയാല്‍ വയറുനിറയെ ഐസ്‌ക്രീം തരാമെന്ന് ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിലെ അംഗങ്ങളുമായി ഓണ്‍ലൈനില്‍ സംവദിക്കുന്നതിനിടെയാണ് സിന്ധുവിന് മോദിയുടെ വാഗ്ദാനം.

 

2016 ല്‍ ഒരു അഭിമുഖത്തില്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ് താരത്തിന്റെ ഇഷ്ടഭക്ഷണമായ ഐസ്‌ക്രീമിന് വിലക്കേര്‍പ്പെടുത്തിയതായി പറഞ്ഞിരുന്നു. പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് നിയന്ത്രണം.

 

ആ അഭിമുഖത്തെകുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇപ്പോള്‍ ഐസ്‌ക്രീം കഴിക്കാറുണ്ടോ എന്ന് മോദി സിന്ധുവിനോട് തിരക്കിയത്. ഒളിമ്പിക്‌സിനുള്ള തയ്യാറെടുപ്പിലായതിനാല്‍ ഐസ്‌ക്രീം കഴിക്കുന്നത് ഒഴിവാക്കിയിരിക്കുകയാണെന്ന് സിന്ധു മറുപടിയും പറഞ്ഞു.

 

ബോക്‌സിംഗ് താരം മേരി കോം, അമ്പെയ്ത്ത് താരം ദീപികാ കുമാരി, നീന്തല്‍താരങ്ങളായ സജന്‍ പ്രകാശ്, മാനാ പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 

OTHER SECTIONS