ദേശീയ ഗെയിംസ്; കേരളം ഫൈനല്‍ പോരാട്ടത്തിനിറങ്ങും

By web desk .03 10 2022

imran-azhar

 

ദേശീയ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുമായി കേരളം ഇന്നിറങ്ങും. ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ കേരളം ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങും. കേരളത്തിന് വേണ്ടി എച്ച്.എസ് പ്രോണോയ്, ട്രീസ ജോളി തുടങ്ങിയ അന്താരാഷ്ട്ര താരങ്ങള്‍ കോര്‍ട്ടിലിറങ്ങും.


തെലങ്കാനയാണ് കേരളത്തിന്റെ എതിരാളി. വനിതകളുടെ ബാസ്‌ക്കറ്റ് ബോളിലും കേരള ടീം ഇന്ന് സ്വര്‍ണമെഡല്‍ പോരാട്ടത്തിന് ഇറങ്ങും.സ്റ്റെഫി നിക്സണ്‍ നയിക്കുന്ന ടീമിന് തെലങ്കാനയുമായാണ് മത്സരം.നീന്തലിലും, നീന്തലിലും ഇന്ന് കേരള താരങ്ങള്‍ക്ക് മത്സരമുണ്ട്.

 

OTHER SECTIONS