ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് ; ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

By online desk.06 02 2020

imran-azhar

 

കൊല്ലം : ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും.രാവിലെ 8.30ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശ് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ നേരിടും. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ കരിഷ്മയാദവാണ് പ്രിയങ്കാ ചന്ദ്രാവത് നയിക്കുന്ന മധ്യപ്രദേശിന്റെ തുറുപ്പ് ചീട്ട്.ഏഴ് ഗോളുകളാണ് കരിഷ്മയുടെ പേരിലുള്ളത്.

 

അല്‍ക ഡുങ് ഡുങ് ക്യാപ്ടനായ സായി ടീമില്‍ ബേതാന്‍ ഡുങ് ഡുങ് ഉള്‍പ്പെടെ പ്രതിഭാധനര്‍ ഏറെയുണ്ട്. രാവിലെ 10.30ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി പഞ്ചാബിനെ നേരിടും. പോരാട്ടവീര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഇരുടീമുകളും സെമി ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാന ഹോക്കി ഒഡീഷയുമായി ഏറ്റുമുട്ടും.

 

ടൂര്‍ണമെന്റിലെ വെങ്കലമെഡല്‍ ജേതാക്കളാണ് ഹരിയാന. വൈകിട്ട് നാല് മണിക്ക് നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മഹാരാഷ്ട്രയ്ക്ക് ഹോക്കി ജാര്‍ഖണ്ഡാണ് എതിരാളി. മഹാരാഷ്ട്രയുടെ റിതുജ പിസാലാണ് ഗോള്‍ നേട്ടക്കാരികളില്‍ രണ്ടാമതുള്ളത്.ആറു ഗോളുകളാണ് റിതുജയുടെ പേരിലുള്ളത്. ടീം ഗോള്‍ സ്‌കോറിംഗില്‍ മഹാരാഷ്ട്രയും ഹരിയാനയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.ടൂര്‍ണമെന്റിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച നടക്കും. ലൂസേഴ്‌സ് ഫൈനലും ഫൈനലും ഞായറാഴ്ചയാണ്.

 

 

 

OTHER SECTIONS