ദേ​ശീ​യ സീ​നി​യ​ർ വ​നി​താ വോ​ളി​ബോ​ൾ കി​രീ​ടം നിലനിർത്തി കേരളം

By Sooraj Surendran.02 01 2020

imran-azhar

 

 

ഭുവനേശ്വർ: ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളത്തിന്. ടൂർണമെന്‍റിൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താത്ത കേരളം ഫൈനലിൽ കരുത്തരായ റെയിൽവേസിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് വിജയം സ്വന്തമാക്കിയത്. 25-18, 25-14, 25 എന്ന സ്കോറിനായിരുന്നു ഫൈനലിൽ കേരളത്തിന്റെ ജയം. അതേസമയം പുരുഷ വിഭാഗത്തിൽ സെമിഫൈനലിൽ കേരളം റെയിൽവേസിനോട് പരാജയപ്പെട്ടു. തമിഴ്നാടും റെയിൽവേസും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ, ലൂസേഴ്‌സ് ഫൈനലിൽ കേരളം കർണാടകയെ നേരിടും. സെമിയിൽ മഹാരാഷ്ട്രയെ നേരിട്ടുള്ള മൂന്നു സെറ്റിന് അനായാസം കീഴടക്കിയായിരുന്നു കേരള വനിതാ ടീം ഫൈനലിൽ കടന്നത്. രണ്ടാം സെമിയിൽ റെയിൽവേ പശ്ചിമ ബംഗാളിനെ തോൽപിച്ച് ഫൈനലിൽ ഇടംപിടിച്ചു.

 

OTHER SECTIONS