നവദീപ് സൈനി മനസ് തുറക്കുന്നു

By Sooraj.12 Jun, 2018

imran-azhar

 

 


അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടിയ നവദീപ് സൈനി മനസ് തുറക്കുന്നു. ഫിറ്റ്നസ് ടെസ്റ്റിൽ മുഹമ്മദ് ഷാമി പുറത്തായതോടെയാണ് നവദീപ് ടീമിൽ സ്ഥാനം ഉറപ്പിച്ചത്. തന്നെ ഈ നിലയിൽ എതാൻ ഏറെ സഹായിച്ചത് ഗൗതം ഗംഭീർ ആണെന്നും നവദീപ് പറയുന്നു. ലെതർ ബോൾ ഉപയോഗിച്ചിട്ടില്ലാത്ത തന്നെ ഗംഭീർ ആണ് ബോൾ ശാസ്ത്രീയമായി എങ്ങനെ ഉപയോഗിക്കണം എന്ന് പഠിപ്പിച്ചതെന്നും നവദീപ് പറയുന്നു. നവദീപിനെ ഐപിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 3 കോടി രൂപ മുടക്കിയാണ് സ്വന്തമാക്കിയത്. പക്ഷെ കളിയ്ക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നാലും അത് നവദീപിന് ലഭിച്ച ഒരു വലിയ അംഗീകാരം തന്നെ ആയിരുന്നു. മാത്രമല്ല മുംബൈയ്ക്കായി 8 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളാണ് സൈനി നേടിയത്. ഡല്‍ഹിയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരവും സൈനിയായിരുന്നു.

OTHER SECTIONS