ജോക്കോവിച്ചുമായി കൂടിക്കാഴ്ച നടത്തിയ എൻബിഎ താരത്തിനും കോവിഡ് സ്ഥിരീകരിച്ചു

By Sooraj Surendran.25 06 2020

imran-azhar

 

 

ബല്‍ഗ്രേഡ്: കോവിഡ് സ്ഥിരീകരിച്ച ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോക്കോവിച്ചുമായി കൂടിക്കാഴ്ച നടത്തിയ എന്‍ബിഎ താരം നിക്കോള ജോക്കിച്ചിക്കും കോവിഡ് പോസിറ്റീവ്. ജോക്കോവിച്ചിന്റെ നാട്ടുകാരനും ഉറ്റ സുഹൃത്തുമാണ് നിക്കോള. ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് ഇവർ നടത്തിയ അഡ്രിയ ടൂറിനിടെ ഇരുവരും ഒന്നിച്ച് ഫുട്ബാൾ, ബാസ്‌ക്കറ്റ് ബോൾ എന്നിവ കളിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ലീഗായ എന്‍ബിഎയിലെ ഡെന്‍വര്‍ നഗറ്റ്സിന്റെ താരമാണ് നിക്കോള. കഴിഞ്ഞ ദിവസമാണ് ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചത്.

 

OTHER SECTIONS