ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ നീന പിന്റോയ്ക്ക് സ്വീകരണം

By Sarath Surendran.04 Sep, 2018

imran-azhar

 

തിരുവനന്തപുരം: 2018 ഏഷ്യന്‍ ഗെയിംസില്‍ ലോങ്ങ് ജമ്പില്‍ വെള്ളിമെഡല്‍ നേടിയ തിരുവനസന്തപുരം സായി എല്‍ എന്‍ സി പി ഇ സെന്റര്‍ഓഫ് എക്‌സലന്‍സ് ട്രെയിനി നീന വി പിന്റോയെ എല്‍ എന്‍ സി പി ഇ പ്രിന്‍സിപ്പാള്‍ ഡോ. ജി. കിഷോര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതിയംഗം ഡി. വിജയകുമാര്‍, കായികതാരം നയന ജെയിംസ്, തിരുവനന്തപുരം സായി ട്രെയിനിങ് സെന്റര്‍ ഇന്‍ ചാര്‍ജ് നജുമുദീന്‍ എന്നിവരും സന്നിഹിതരായിരുന്നു.