ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ന്യൂകാസില്‍-ലീഡ്‌സ് മത്സരം സമനിലയില്‍

By Vidyalekshmi.18 09 2021

imran-azharഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ആദ്യ വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ന്യൂകാസില്‍ യുണൈറ്റഡും ലീഡ്‌സ് യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു.

 

ഇരുടീമുകളും ന്യൂകാസിലിന്റെ ഹോംഗ്രൗണ്ടില്‍ നടത്തിയ മത്സരത്തില്‍ 13-ാം മിനിട്ടില്‍ ലീഡ്‌സ് യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്. ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ റാഫീന്യ ടീമിനായി സ്‌കോര്‍ ചെയ്തു.

 

ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിട്ട് ബാക്കിനില്‍ക്കേ സൂപ്പര്‍താരം അലന്‍ സെന്റ് മാക്‌സിമിന്‍ ന്യൂകാസിലിനായി സമനില ഗോള്‍ നേടി. ന്യൂകാസിലും ലീഡ്‌സും ഇതുവരെ അഞ്ചുമത്സരങ്ങള്‍ പ്രീമിയര്‍ ലീഗില്‍ പൂര്‍ത്തിയാക്കി.

 

നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ലിവര്‍പൂള്‍, ആസ്റ്റണ്‍ വില്ല, എവര്‍ട്ടണ്‍, തുടങ്ങിയ ടീമുകള്‍ക്ക് മത്സരമുണ്ട്.

 

OTHER SECTIONS