നായകന്റെ തോളിലേറി ന്യൂസിലന്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാല് വിക്കറ്റിന്റെ ജയം

By mathew.20 06 2019

imran-azhar


എജ്ബാസ്റ്റന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്റിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 106 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ബാറ്റിംഗ് മികവാണ് കിവിീസിന്റെ വിജയത്തില്‍ നിര്‍ണായകമായത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക - 49 ഓവറില്‍ 6ന് 241, ന്യൂസീലന്‍ഡ് - 48.3 ഓവറില്‍ 6ന് 245. ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ടൂര്‍ണമെന്റില്‍ കിവികളുടെ മുന്നേറ്റം. 5 കളികളില്‍ നിന്ന് 9 പോയിന്റുമായി ന്യൂസിലന്റ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 4-ാം തോല്‍വിയോടെ 3 പോയിന്റുമായി ദക്ഷിണാഫ്രിക്ക എട്ടാമതായ ദക്ഷിണാഫ്രിക്കയുടെ കാര്യം പരുങ്ങലിലുമായി. .

ഏഴാമനായി ഇറങ്ങി ഇടിവെട്ട് ബാറ്റിങ്ങിലീടെ റണ്‍നിരക്ക് ഉയര്‍ത്തിയ ഗ്രാന്‍ഡ്ഹോമും (47 പന്തുകളില്‍ 60) കിവീസ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. മഴമൂലം 49 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാന്‍ ഡെര്‍ ദസന്‍ (67), മെല്ലെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ഹാഷിം അംല (55) എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മികച്ചു നിന്നു. നാലിലേറെ ക്യാച്ചുകള്‍ ഫീല്‍ഡില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നിലത്തിട്ടു.

 

OTHER SECTIONS